Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Station

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം: ഉ​ണ്ണി​യാ​ട​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ.

ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ വി​ക​സ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടൊ​പ്പം കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​ണു കേ​ന്ദ്ര​മ​ന്ത്രി​യും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​മാ​യി എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​ന​നെ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രം പ്ര​സാ​ദം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ സു​രേ​ഷ് ഗോ​പി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു.
കേ​ന്ദ്ര റെ​യി​ല്‍​വേ അം​ഗീ​കാ​രം ന​ല്‍​കി​യ തി​രൂ​ര്‍, ഗു​രു​വാ​യൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട പാ​ത​യ്ക്കും എ​യിം​സി​നും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍​കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണെ​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍​കി​യാ​ല്‍ ഈ ​ര​ണ്ട് പ​ദ്ധ​തി​ക​ളും യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​താ​യും ഉ​ണ്ണി​യാ​ട​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
തി​രൂ​ര്‍, ഗു​രു​വാ​യൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ പാ​ത​യ്ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന് അ​നു​മ​തി ല​ഭി​ക്കാ​ന്‍ വേ​ണ്ട​തു​ചെ​യ്യ​ണ​മെ​ന്നും എം​എ​ല്‍​എ​യോ​ട് കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കൊല്ലത്ത് ഇരുമ്പുകമ്പി തലയിലേക്ക് വീണ് അപകടം; പരിക്കേറ്റവരെ തിരിച്ചറിഞ്ഞു

കൊല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഇ​രു​മ്പു​ക​മ്പി ഇ​ള​കി​വീ​ണ് പരിക്കേറ്റ യാത്രക്കാരെ തിരിച്ചറിഞ്ഞു. നീരാവിൽ സ്വദേശി മേലെ പുത്തൻവീട്ടിൽ സുധീഷ്, വട്ടിയൂർകാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. മെയിലിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്‍റെ മുകളിൽനിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു.

ഇവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Latest News

Corehub Up